പയ്യന്നൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പിലാത്തറയിലെ വ്യാപാരി ടി.വി.കുമാരൻ 25ന് കണ്ണൂർ കളക്ട്രേറ്റ് പടിക്കലും 30ന് സെക്രട്ടറിയേറ്റിന് മുന്നിലും നടത്താനിരുന്ന ഉപവാസ സമരം, കൊറോണ മുന്നറിയിപ്പ് കാരണം മാറ്റിവെച്ചതായി അറിയിച്ചു.