പയ്യന്നൂർ: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ മണ്ഡലത്തിൽ 5.4 കോടി രൂപ അനുവദിച്ചതായി സി കൃഷ്ണൻ എം എൽ എ അറിയിച്ചു. 2019 ലെ പ്രളയത്തിൽ തകർന്ന,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനാണ് തുക അനുവദിച്ചത്.

മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 29 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ തുക ചെലവഴിക്കുന്നത്. സാങ്കേതിക നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുവാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.