കണ്ണൂർ:ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസായതോടെ നഷ്ടമായത് ലീഗിന്റെ മേയർ സ്വപ്നം.കോൺഗ്രസ്സുമായുള്ള ധാരണയനുസരിച്ച് ആറു മാസം മേയർ സ്ഥാനം ലീഗിന് നൽകണമെന്ന വ്യവസ്ഥയെ തുടർന്ന് മേയർ സി. സീനത്തിനെ മേയർ സ്ഥാനാർത്ഥിയായി ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡപ്യൂട്ടി മേയർക്കെതിരെ അപ്രതീക്ഷിതമായ നീക്കം നടന്നത്.മേയർ സുമാബാലകൃഷ്ണനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള നീക്കത്തിലാണ് എൽ.ഡി.എഫ് കൗൺസിലർമാർ. അതെ സമയം അവിശ്വാസപ്രമേയ ചർച്ചക്കിടയിൽ പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മുസ്ലീം ലീഗ് കൗൺസിലർ കെ.പി .എ സലീമിനെ സസ്‌പെൻഡ് ചെയ്തതായി മുസ്ലീം ലീഗ് ജില്ലാ നേതാക്കൾ അറിയിച്ചു.