കാഞ്ഞങ്ങാട്: ബീവറേജ് ഔട്ട്‌ലെറ്റ് താൽക്കാലികമായി അടയ്ക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഔട്ട്‌ലെറ്റിലേക്ക് മാർച്ച് നടത്തി. എം.പി. ജാഫർ ഉദ്ഘാടനം ചെയ്തു. റമീസ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് കല്ലൂരാവി, എം.പി നൗഷാദ്, കെ.കെ ഇസ്മായിൽ, ആബിദ് ആറങ്ങാടി, സലാം മീനപ്പീസ്, റഷീദ് പുതിയ കോട്ട, സാദിഖ് പടിഞ്ഞാർ എന്നിവർ സംബന്ധിച്ചു.