തളിപ്പറമ്പ്: സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ജോലിക്ക് നിന്ന വീട്ടിൽ നിന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 7000 രൂപയും കവർച്ച ചെയ്ത വീട്ടുവേലക്കാരി ബക്കളം മോത്തി കോളനിലെ ജസി(30)യാണ് പിടിയിലായത്. ആന്തൂരിലെ ആന്തൂർകാവിന് സമീപത്തെ നഴ്സായ ബീനയുടെ പരാതിയിലാണ് അറസ്റ്റ്. ബീനയുടെ തറവാട് വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ജസിയെ നിയോഗിച്ചിരുന്നു. അതിനിടയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവരുകയായിരുന്നു. തളിപ്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ജസിയെ റിമാൻഡ് ചെയ്തു.