കണ്ണൂർ : കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ കടകൾ അടച്ചിടാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ( ഹസ്സൻകോയ വിഭാഗം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. ആലിക്കുട്ടി ഹാജി, ടി. എഫ്. സെബാസ്റ്റ്യൻ, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എം. നസീർ, പ്രസാദ് ജോൺ, നജിമുദ്ദീൻ ആലംമൂട്, നിജാം ബഷീ, മനോജ്, സുനിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.