പാനൂർ: നിർഭയ കേസിലെ നാലു കുറ്റവാളികളെയും തൂക്കിലേറ്റിയ നടപടി രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്‌ക്ക് അഭിമാനം നല്കുന്നതാണെന്ന് ലോക താന്ത്രിക്ക് മഹിള ജനതാദൾ. ശിക്ഷാ നടപടി കടുത്തതായിട്ടും പീഡന സംഭവങ്ങൾക്ക് കുറവുണ്ടാവുന്നില്ലെന്നത് പഠനവിധേയമാക്കണമെന്നും ലൈംഗിക പീഡനത്തിനെതിരെയുള്ള നടപടികൾക്ക് വേഗത വർദ്ധിപ്പിക്കണമെന്നും കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ചീളിൽ ശോഭ അദ്ധ്യക്ഷത വഹിച്ചു.പത്മജ ഭരതൻ, ഒ.പി ഷീജ, ഉഷ രയരോത്ത്' എ.സി ഷറീന എന്നിവർ പ്രസംഗിച്ചു.
പീഡനക്കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: യൂത്ത് കോൺഗ്രസ്
പാനൂർ: പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നില്പുസമരം നടത്തി. കൊറോണ പ്രതിരോധം കണക്കിലെടുത്ത് 8 പേരാണ് പ്രതീകാത്മക സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, റിജിൽ മാക്കുറ്റി, കമൽ ജിത്ത്, വിനേഷ് ചുള്ളിയാൻ ഷിബിന വി.കെ.പി.പി പ്രജീഷ് എന്നിവർ നേതൃത്വം നൽകി.