കാഞ്ഞങ്ങാട്: കൊറോണ നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ഒരു വർഷം നീണ്ട കാത്തിപ്പിനൊടുവിൽ നടത്താൻ നിശ്ചയിച്ച അലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ലേലം മാറ്റി വച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരി 22 നാണ് ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്‌സും ഉൾപ്പെടെ ഉദ്ഘാടനം ചെയ്തത്. പുതിയ സാമ്പത്തിക വർഷം കടകൾ സജീവമാകാൻ ഉദ്ദേശിച്ചായിരുന്നു നഗരസഭ ലേല നടപടികൾ പ്രഖ്യാപിച്ചത്. ഈ മാസം 24 മുതൽ 28 വരെയുള്ള തീയ്യതികളിൽ ലേലം നടപടികൾ പൂർത്തിയാക്കാനായാരുന്നു തീരുമാനം.