corona

കാഞ്ഞങ്ങാട്: കൊറോണ വൈറസ് രോഗലക്ഷണവുമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 609 ആയി. ഇതിനു പുറമെ 13 പേർ ജില്ലാ ജനറൽ ആശുപത്രികളിലും ചികിത്സയിലാണ്. ഇന്നലെ ഒരാൾക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലക്ഷണമുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പും പൊലീസും ജാഗ്രതയിലാണ്.

എങ്കിൽപോലും വിദേശങ്ങളിൽ നിന്ന് വരുന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ നേരെ വീട്ടിലെത്തുന്നുണ്ടെന്ന് പറയുന്നു.മേൽപറമ്പ് എസ്‌.ഐയുടെ വാട്‌സാപ്പ് സന്ദേശം അതാണ് തെളിയിക്കുന്നത്. ബേവിഞ്ച തെക്കിൽ ബണ്ടിച്ചാൽ എന്നിവിടങ്ങളിൽ നിരവധി പേർ ഗൾഫിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിട്ടുണ്ടെന്നും ഇവരാരും തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആശുപത്രികളിലെ ഹെൽപ് ഡെസ്‌കുമായോ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് എസ്‌.ഐ പറയുന്നത്.

വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ഗൾഫിൽ നിന്നും എത്തിയവരും കുട്ടികളും പോകരുതെന്നുമൊക്കെ എസ്‌.ഐ വാട്‌സാപ്പിൽ മെസ്സേജ് ഇട്ടത് ഗൾഫിൽനിന്നും വരുന്നവരുടെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണ്.