തലശ്ശേരി: കൊറോണ ബാധിതയായ സ്ത്രീ യാത്ര ചെയ്ത ഓട്ടോ ഓടിച്ച ഡ്രൈവർ ആശുപത്രിയിൽ വിവരമറിഞ്ഞ ഇദ്ദേഹം സ്വമേധയാ ആശുപത്രിയിലെത്തുകയായിരുന്നു.ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഡ്രൈവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണുള്ളത്.ഈയാളിൽ രോഗലക്ഷണം കണ്ടുതുടങ്ങിയിട്ടില്ല. ഉംറ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചെത്തിയ ചാലക്കര കുഞ്ഞിപ്പുരയിലെ 68 കാരിക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.ഇവരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് മാഹി ആശുപത്രിയിൽ നിന്നും അറിയാൻ കഴിഞ്ഞു.