കാസർകോട് :ജില്ലയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ച ആറ് കൊറോണക്കേസുകളിൽ രണ്ടുവയസുള്ള കുട്ടിയും രണ്ട് സ്ത്രീകളും. ഇതിൽ മൂന്നു പേർ 17 ന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

17 ന് കൊറോണ പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് കൊറോണ സ്ഥിരീകരിച്ച മറ്റൊരാൾ ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ ഏ വി രാംദാസ് അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച മറ്റ് രണ്ടു പേർ 'ദുബൈയിൽ നിന്നും വന്നവരാണ്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.