കണ്ണൂർ: ഒറ്റ സീറ്റിന്റെ അഹങ്കാരത്തിൽ ജനാധിപത്യ സംവിധാനത്തെയാകെ അവഹേളിക്കുകയും തരം പോലെ നിറംമാറി സ്വന്തം അജണ്ടയ്‌ക്ക് മാത്രം പ്രാമുഖ്യം കൊടുക്കുകയും ചെയ്ത ഡെപ്യുട്ടി മേയറുടെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് അവിശ്വാസപ്രമേയത്തിന്റെ വിജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ് കുമാർ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉണ്ടായിരിക്കേണ്ട സഹിഷ്ണുതയുടെയും ജനാധിപത്യബോധത്തിന്റെയുമെല്ലാം കടയ്‌ക്കൽ കത്തിവെക്കുന്ന നിലപാടായിരുന്നു പി.കെ.രാഗേഷിനുണ്ടായിരുന്നത്. കണ്ണൂർ കോർപ്പറേഷനിലെ ജനങ്ങൾക്ക് ഏറെ ആഹ്ലാദകരമായ സന്ദർഭമാണിതെന്നും അഡ്വ. പി. സന്തോഷ് കുമാർ പറഞ്ഞു.