മാഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും ഇടപഴകുന്നതും തടയുന്നതിന് വേണ്ടി മാഹിയിൽ 144 (2) നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അമൻശർമ്മ അറിയിച്ചു.ഇനിയൊരറിയിപ്പുവരെ നാലു പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ലെന്ന് ഉത്തരവിലുണ്ട്.