കണ്ണൂർ: കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ എസ്. എൻ. ഡി. പി. യോഗം പ്രവർത്തകർ പങ്കാളികളാകണമെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അഭ്യർത്ഥിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതിനായി ഒട്ടേറെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. യോഗം പ്രവർത്തകർ അത്തരം നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തനരംഗത്തിറങ്ങണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.