മട്ടന്നൂർ: സർക്കാർ നിർദേശം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് മട്ടന്നൂരിൽ രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂർ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, പത്തൊൻമ്പതാം മൈൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച്ചത്തെ ജുമാ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേർ പങ്കെടുത്തതായി പോലീസ് അറിയിച്ചു.പരിയാരത്ത് മറ്റൊരു പള്ളിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത നമസ്കാരചടങ്ങ് സംഘടിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.