കാഞ്ഞങ്ങാട്: ജില്ലാശുപത്രി റിട്ട. സിവിൽ സർജൻ കൊവ്വൽപ്പള്ളിയിലെ ഡോ. എൻ.പി. രാജൻ (68) നിര്യാതനായി. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും പ്രിയപ്പെട്ട ഡോക്ടറായിരുന്നു. ദീർഘകാലമായി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കുന്നുമ്മൽ കൃഷ്ണ നഴ്സിംഗ് ആശുപത്രി ഉടമ പരേതനായ ഡോ. കെ.പി. കൃഷ്ണൻ നായരുടെ മകൾ മല്ലികയാണ് ഭാര്യ. മക്കൾ: പാർവ്വതി പി. നായനാർ (സോഫ്റ്റ് വെയർ എൻജിനീയർ, മംഗലാപുരം), ഡോ. കൃഷ്ണ നാരായണൻ (റിട്ട. ആർമി മേജർ). മരുമകൻ: എം.എസ് പ്രദീപ്കുമാർ. സഹോദരങ്ങൾ: അമ്മിണിയമ്മ, ശാന്തകുമാരി, മോഹനൻ (ഗൾഫ്), ഉണ്ണികൃഷ്ണൻ (അധ്യാപകൻ കാനായി), പരേതരായ രാംദാസ്, രവീന്ദ്രൻ.