പേരാവൂർ: പേരാവൂർ, തുണ്ടിയിൽ, മണത്തണ, മുരിങ്ങോടി, പെരുമ്പുന്ന, നിടുംപൊയിൽ, കോളയാട്, ആലച്ചേരി ,തോലമ്പ്ര എന്നീ പ്രദേശങ്ങളിലെ ബാർബർഷോപ്പുകൾ ഇന്നു മുതൽ മാർച്ച് 31 വരെ അടച്ചിടുമെന്ന് കെ.എസ്.ബി.എ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പകുതി ജീവനക്കാർ ഓഫീസിൽ എത്തിയാൽ മതി

മാഹി:മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ 23 മുതൽ 50ശതമാനം ജീവനക്കാർ ഓഫീസിൽ വന്നാൽ മതിയെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 50ശതമാനം ജീവനക്കാർ ആദ്യത്തെ ആഴ്ച്ച അടുത്ത 50ശതമാനം അടുത്ത ആഴ്ച എന്ന വിധത്തിൽ ആണ് ജോലിക്കു ഹാജരാകേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.


വൈദ്യുതി കളക്ഷൻ സെന്ററുകൾ തുറക്കുന്നതല്ല

മാഹി : മാഹി വൈദ്യുതി വകുപ്പ് കൊറോണ പ്രതിരോധ നടപടി യുടെ ഭാഗമായി വൈദ്യുതി കലക്ഷൻ സെന്ററുകൾ ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതുവരെ പ്രവൃത്തിക്കുന്നതല്ലെന്ന് മാഹി അഡ്മിനിസ്റ്റേറ്റർ ഉത്തരവ് ഇറക്കി. ഉപഭോക്തകൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ബിൽ അടക്കാം

തലശ്ശേരി :കണ്ണൂർ ജില്ലയിലെ കോടതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊറോണാ വൈറസ് ബാധ തടയിടുന്നതിന് വേണ്ടി കേരളാ സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ മുഖാവരണവും കൈ കഴുകാനുള്ള ഹാൻഡ് വാഷും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ടി. ഇന്ദിര ജില്ലാ കോടതി ശിരസ്താർ പി.കെ.ജയാനന്ദന് നൽകി നിർവ്വഹിച്ചു. ജില്ലയിലെ മുഴുവൻ കോടതിയിലേയും ജീവനക്കാർക്ക് മാസ്‌ക്കും ലിക്വഡ് ഹാൻഡ് വാഷും വിതരണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.സി .ജെ.എസ്.ഒ.നേതാക്കളായ സുകുമാരൻ കോച്ചേരി, പി.ഷിനോബ് കുമാർ, വി.റസാഖ്, ശ്രീനിവാസൻനമ്പൂതിരി, പ്രഭാകരൻ ഒതയോത്ത്, സജീവൻ ചോനോക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.