കാഞ്ഞങ്ങാട്:കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബൈയിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.പാറപ്പള്ളി അമ്പലത്തറ സ്വദേശിയാണ് ഇയാൾ. 13നാണ് ഇയാൾ ദുബൈയിലേക്ക് പോയത്. ഇയാൾ അവിടെ താമസിച്ച മുറിയിലെ മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിൽ ആറ് പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു, ഇതിനിടെ ജില്ലയിൽ നിന്ന് പുറത്തേക്ക് സഞ്ചരിച്ചയാൾക്ക് കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.