കാഞ്ഞങ്ങാട്: കൊറോണ വൈറസ‌്ബാധയെ തുടർന്ന‌് സർക്കാർ ജാഗ്രതാ നിർദേശം നൽകിയതിനാൽ ജില്ലയിലെ മുഴുവൻ വായനശാലകളും ഗ്രന്ഥാലയങ്ങളും രണ്ടാഴ‌്ചത്തേക്ക‌് പൂർണമായി അടച്ചിട്ട‌് ആരോഗ്യപ്രവർത്തകരുമായി സഹകരിക്കണമെന്ന‌് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.വി.കെ പനയാൽ അഭ്യർത്ഥിച്ചു.