ചെറുവത്തൂർ: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് മടക്കരയിലെ കാവുംചിറയിലുള്ള മത്സ്യ ബന്ധന തുറമുഖം 31 വരെ അടച്ചിട്ടു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ,​ ഫിഷറീസ് അധികൃതർ എന്നിവർ ചേർന്ന് നടത്തിയ തുറമുഖ സന്ദർശനത്തിനു ശേഷമാണ് അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. നൂറു കണക്കിനു യാനങ്ങളും അതിലെ തൊഴിലാളികളും ആശ്രയിക്കുന്ന തുറമുഖമാണ് മടക്കരയിലേത്.