ഇരിട്ടി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇരിട്ടിയിൽ 24മുതൽ വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി അടച്ചിടും. അവശ്യസാധന വ്യാപാര സ്ഥപനങ്ങളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിടാനും തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 5 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കാനുമാണ് വിവിധ മർച്ചന്റ് സംഘടനകൾ സംയുക്ത യോഗത്തിൽ തീരുമാനിച്ചത് . പാൽ, മരുന്ന്, പലചരക്ക് കട എന്നിവയൊഴികെയുള്ള കടകളാണ് ഭാഗികമായി അടച്ചിടുന്നത്.