ഇരിട്ടി: കെറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാക്കൂട്ടം ചുരം പാതവഴി കർണ്ണാടകയിലേക്കുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കർശന പരിശോധനകൾക്ക് ശേഷം വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പൂർണ്ണ നിരോധനം പ്രത്യക്ഷത്തിൽ ഏർപ്പെടുത്തിയില്ലെങ്കിലും കുടക് ജില്ലയിലേക്ക് വാഹനങ്ങൾക്ക് അനുമതി നൽകുന്നില്ല. ബംഗളുരു മൈസുരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എവിടെയും നിർത്തിയിടില്ലെന്ന ഉറപ്പ് വാങ്ങിയാണ് കടത്തിവിടുന്നത്. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പൊലീസാണ് പരിശോധന നടത്തുന്നത്. അടിയന്തിര പ്രാധാന്യം ഉള്ളതും പച്ചക്കറി വണ്ടികളും മാത്രമാണ് കർണാടകയിലേക്ക് കടത്തിവിടുന്നത്.