മാഹി: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ബന്ധുക്കളുടെ പരാതിയിൽ മാഹി എസ്.ഐ.റീനാ മേരി ഡേവിഡ്, എ.എസ്.ഐ.സുനിൽ എന്നിവർ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 17 ന് രാത്രി മുണ്ടോക്കിലെ വീട്ടിലാണ് കാസ്റ്ററിംഗ് നടത്തി വരുന്ന അർഷാദ് ( 25) അകത്ത് കയറിയത്. വീട്ടുകാർ ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മാഹി കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.