കാസർകോട്: ദുബൈയിലെ നെയ്ഫിൽ താമസിക്കുന്ന കാസർകോട് അമ്പലത്തറ പാറപ്പള്ളി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. മാർച്ച് 13 നാണ് ഈയാൾ ദുബായിലേക്ക് മടങ്ങഇയത്. ഇയാളുടെ മുറിയിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്ഫിൽ എത്തിയ ശേഷം 17 നാണ് ഇയാളുടെ രക്തസാമ്പിളും സ്രവവും പരിശോധനക്ക് നൽകിയത്. ഇന്നലെയാണ് കൊറോണ പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു കൊണ്ട് റിപ്പോർട്ട് വന്നത്.
ഇതോടെ പാറപ്പള്ളിയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ നാട്ടുകാരും ബന്ധുക്കളും പരിഭ്രാന്തിയിലാണ്. ഇവരിൽ ചിലർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അമ്പലത്തറ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്. വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു.