കാസർകോട്:കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 694 പേർ നിരീക്ഷണത്തിൽ. ഇതിൽ 15 പേർ ആശുപത്രികളിലും 679 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി രണ്ട് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പുതുതായി 41 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്.

107 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. മാർച്ച് 20ന് മാത്രം ജില്ലയിൽ ആറുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച എട്ടുപേർ ആശുപത്രി നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ട 54 പേരെ പുതുതായി തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.