കാസർകോട്: കാഞ്ഞങ്ങാട് ദേശീയപാതയ്‌ക്കരികിൽ അനധികൃതമായി കച്ചവടം നടത്തിയ തട്ടുകടകളും ഷോപ്പുകളും റവന്യു അധികൃതർ ഒഴിപ്പിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ നീലേശ്വരം വരെയുള്ള ഭാഗങ്ങളിലാണ് റവന്യൂ ഉദ്യോഗസ്ഥരെതി ഇവ പൊളിച്ചു മാറ്റിയത്. കാഞ്ഞങ്ങാട് ഡെപ്യൂട്ടി കളക്ടർ അരുൺ കെ വിജയ്, ഹോസ്ദുർഗ് തഹസിൽദാർ രത്നാകരൻ, ഡെപ്യൂട്ടി തഹസിൽദാർ ഇ.വി വിനോദ്, താലൂക്ക് ഓഫീസ് സൂപ്രണ്ടുമാരായ സുബൈർ, രവീന്ദ്രൻ, കാഞ്ഞങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയപാതയ്‌ക്കരികിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ ഒരേ ലോബിയാണെന്ന് റവന്യു ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ ആളുകളുടെ ഉടമസ്ഥതയിലാണ് മുഴുവൻ തട്ടുകടകളും. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ നിർദ്ദേശപ്രകാരം കടകൾ രാത്രി ഒഴിപ്പിച്ചത്.