കാസർകോട്: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ നടപ്പിലാകുന്ന ജാഗ്രത പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും സഹകരിച്ചു കൊണ്ട് ജില്ലയിലെ മുഴുവൻ ഓട്ടോ റിക്ഷകളും 11മണി മുതൽ 5മണി വരെ മാത്രം സർവീസ് നടത്തി സർക്കാർ നിയന്ത്രണം പാലിക്കണമെന്നും മുഴുവൻ തൊഴിലാളികളും മാസ്‌ക്, ഗ്ലൗസ് ധരിക്കണമെന്നും സ്റ്റാൻഡുകളിൽ ഹാൻഡ് വാഷ് സൗകര്യം ഒരുക്കണമെന്നും ജില്ലാ സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ യോഗം തീരുമാനിച്ചു.
വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ. ഉണ്ണിനായർ, സി. എച്ച്. കുഞ്ഞബു, ഒ.വി. രവീന്ദ്രൻ (സി.ഐ.ടി.യു)ആർ. സുരേഷ്ബാബു ഉദുമ, പി. വി. ബാലകൃഷ്ണൻ, സി. വിദ്യാധരൻ (ഐ.എൻ.ടി.യു.സി), റഷീദ് മുറിയാനാവി, ഷുക്കൂർ ഭാവനഗർ (എസ്.ടി.യു), കുഞ്ഞിരാമൻ കാട്ടുകുളങ്ങര കെ.വി. ബാബു മാവുങ്കാൽ (ബി.എം.എസ്), മോഹനൻ, രാജൻ (എ.ഐ.ടി.യു.സി) എന്നിവർ സംസാരിച്ചു.