തളിപ്പറമ്പ്: പ്രതികൾക്ക് ജാമ്യം നിന്നതിന് മർദ്ദനമേറ്റതായി പരാതി. അരിയിൽ സുരഭി നിവാസിലെ ഉഷാകുമാരിക്കെതിരെ ശ്രീകണ്ഠാപുരം കോറങ്ങോട്ടെ റോസമ്മ ആന്റണിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. ചിറവക്കിൽ പ്രവർത്തിച്ചിരുന്ന സിഗ്‌സ്‌ടെക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തിൽ അറസ്റ്റിലായിരുന്നു. സിഗ്‌സ്‌ടെക് സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്ക് ജാമ്യം നിന്ന വിരോധത്തിന് കഴിഞ്ഞ 16 ന് തളിപ്പറമ്പ് കോടതി പരിസരത്ത് വെച്ച് ഉഷാകുമാരി മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതി പ്രകാരമാണ് കേസ്.