തളിപ്പറമ്പ്: സർക്കാർ നിർദ്ദേശം ലംഘിച്ച് കൂടിപ്പിരിയൽ ഉത്സവം സംഘടിപ്പിച്ചതിന് തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 60 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആഘോഷങ്ങൾ നിയന്ത്രിക്കണമെന്നുള്ള നിർദ്ദേശം ക്ഷേത്ര കമ്മറ്റിക്ക് നൽകിയിട്ടും, ആയത് ലംഘിച്ച് കൊണ്ട് മനുഷ്യ ജീവന് അപായകരമായ പകർച്ച വ്യാപിപ്പിക്കാൻ ഇടയുള്ള സാഹചര്യം സൃഷ്ടിച്ചതിന് ഐ.പി.സി 269,188 വകുപ്പുകൾ പ്രകാരമാണ് കേസ്.