കാസർകോട്: ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളെ പരിശോധിച്ച നാല് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും രണ്ട് ഗവ.ആശുപത്രികളിലെ ഡോക്ടർമാരെയുമാണ് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. ഇതിൽ രണ്ടു ഡോകടർമാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ്. രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയെ പരിശോധിച്ച ഡോക്ടർ ഒരാഴ്ചയോളമായി ചികിത്സയിലാണ്. ഐസൊലേഷൻ വാർഡുകളിൽ മതിയായ സംവിധാനമില്ലാത്തതിനാൽ ഇവിടെ പ്രവേശിക്കുന്ന രോഗികളും ഡ്യൂട്ടിയിലുള്ളവരും ഏറേ ദുരിതത്തിലായി.