hamsa
വിദ്യാനഗര്‍ ചാലാ റോഡില്‍ ഹംസ

കാസർകോട്: കൊറോണ വൈറസ് ബാധ തടയാനുള്ള മരുന്നെന്നു തെറ്റിദ്ധരിപ്പിച്ച് 'ദ്രാവകം' വില്പന നടത്തിയ വ്യാജ വൈദ്യൻ അറസ്റ്റിൽ. കാസർകോട് ചാല റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റുചെയ്തത്.

കൊറോണ വൈറസിനെതിരെ 'മരുന്ന്' എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വില്പന നടത്തിയത്. ഈ മരുന്ന് കുടിച്ചാൽ കൊറോണ വൈറസ് ബാധിച്ചവർക്ക് രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം.

ഇത്തരം വ്യാജ സിദ്ധന്മാർ കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു പറഞ്ഞു.