കാസർകോട്: കൊറോണ സ്ഥിരീകരിച്ച 47 കാരനുമായി ദുബായിൽ ഒരേ മുറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. ദേര നായിഫിൽ താമസിച്ചിരുന്ന 14 പേരെയാണ് ക്വാറന്റൈനിൽ വിധേയമാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് മാറ്റിയത്.

നാട്ടിലെത്തിയ 47കാരൻ കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇവ മുറിയിൽ തന്നെ തങ്ങുകയായിരുന്നു. ഇവർക്ക് പരിശോധന സാഹചര്യം ലഭ്യമല്ലെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കെ.എം.സി.സി പ്രവർത്തകർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എം.എ യൂസുഫലി ഇവർക്ക് വേണ്ട ഭക്ഷണവും മരുന്നും മാസ്‌കും പണവും എത്തിച്ചുകൊടുത്തിരുന്നു. തുടർന്ന് യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിരമായി ഇവർക്ക് ആശുപത്രി സൗകര്യം ചെയ്തുകൊടുത്തത്. കാസർകോട്ടെ കെ.എം.സി.സി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.