പാനൂർ, നാലാം ക്ലാസ് വിദ്യാർത്ഥി​നിയെ പീഡിപ്പിച്ച അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുക, സർവീസിൽ നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാലത്തായിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു.വാർഡ് കൗൺസിലർ എം.കെ.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എം.പി ബൈജു ഉദ്ഘാടനം ചെയ്തു. അഷറഫ് കുനിയിൽ ടി.കെ.അശോകൻ, കെ.വി കുഞ്ഞമ്മദ് വി.മുഹമ്മദ് എന്നി​വർ പ്രസംഗി​ച്ചു. ഭാരവാഹികളായി കുനിയിൽ അഷ്റഫ്.(ചെയർമാൻ) ടി.കെ.അശോകൻ, യൂസഫ് പാച്ചാക്കുനി, വി.ആയിഷ (വൈസ്.ചെയർമാൻ) എം.പി ബൈജു (കൺവീനർ) കെ.കെ.ദിനേശൻ, വി.മുഹമ്മദ് ,ബിന്ദുു കുനിയിൽ (ജോയി​ന്റ് കൺവീനർ ) എന്നി​വരെ തിരഞ്ഞെടുത്തു.