ചെറുവത്തൂർ: കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നുള്ള പുതിയ സാഹചര്യം കണക്കിലെടുത്തും കേരള ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അഭ്യർത്ഥന മാനിച്ചും തുരുത്തി ശ്രീ നെല്ലിക്കാൽ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരോത്സവത്തിന്റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. ക്ഷേത്രത്തിനകത്ത് നടത്തേണ്ടുന്ന മറ്റു കർമ്മങ്ങളും അനുഷ്ഠാനങ്ങളും ഭക്ത്യാദര പൂർവ്വം നടത്താനും തീരുമാനിച്ചതായി പ്രസിഡന്റ് കരുണാകരൻ അറിയിച്ചു. മറിച്ചൊരു അറിയിപ്പുണ്ടാകണത് വരെ ഭക്തജനങ്ങൾ ക്ഷേത്ര ദർശനം ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.
കൊയോങ്കരയിലും
കൊയോങ്കര: കൊയോങ്കര പുതിയടത്തട്ടിനുമീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രം ഈ വർഷത്തെ പൂരോത്സവം കൊറോണയുടെ പശ്ചാത്തലത്തിൽ പൂരക്കളി, മറുത്തുകളി മറ്റു ആഘോഷങ്ങൾ എന്നിവ ഒഴിവാക്കി അടിയന്തര കർമങ്ങൾ മാത്രം നടത്തുവാനും ക്ഷേത്രം സമുദായക്കാരും ക്ഷേത്രം കമ്മിറ്റി അംഗങ്ങളും ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി സെക്രട്ടറി രാമകൃഷ്ണൻ അറിയിച്ചു.