പയ്യാവൂർ: കോറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ചിറക്കൽ കോവിലകത്തിന്റെ കീഴിലുള്ള ജില്ലയിലെ പ്രശസ്ത ക്ഷേത്രങ്ങളായ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, മാടായിക്കാവ് ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ക്ഷേത്രം. തുടങ്ങിയ കണ്ണൂർ ജില്ലയിലെ 36 ക്ഷേത്രങ്ങളിലും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഭക്തജനങ്ങൾക്ക് ദർശന സൗകര്യമുണ്ടായിരിക്കുന്നതല്ലെന്ന് ചിറക്കൽ കോവിലകം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ തളിയിൽ രാജേഷ് അറിയിച്ചു. ക്ഷേത്രങ്ങളിലെ പതിവു പൂജകളും മറ്റ് ചടങ്ങുകളും ഭക്തജന പങ്കാളിത്തമില്ലാതെ സമയ ക്രമീകരണത്തോടെ നടത്തണമെന്നും വഴിപാട് കൗണ്ടറുകൾ യാതൊരു കാരണവശാലും തുറന്നു പ്രവർത്തിക്കരുതെന്നും ക്ഷേത്രങ്ങളിലെ മാനേജർമാരോട് എക്സിക്യുട്ടീവ് ഓഫീസർ നിർദ്ദേശിച്ചു.