പാനൂർ: ജനതാ കർഫ്യു പാനൂർ മേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായി. കടകളും സ്ഥാപനങ്ങളും പൂർണ്ണമായി​ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഓടിയില്ല. ആബാലവൃദ്ധം ജനങ്ങളും വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞു. പാനൂർ ബസ് സ്റ്റാൻഡ് അഗ്നിശമന സേനാവിഭാഗവും സന്നദ്ധ സംഘടനകളും കഴുകി വൃത്തിയാക്കി. തീർത്തും മാതൃകാപരമായ സുരക്ഷാ ബോധത്തിൽ ജനങ്ങൾ ഒറ്റക്കെട്ടാണെന്ന് കർഫ്യു തെളിയിച്ചെന്ന് പാനൂർ നഗരസഭ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ പറഞ്ഞു.

ജനതാ കർഫ്യു ജനങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം വി.സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു. കൊറോണയി​ൽ നിന്നുള്ള മോചനം നടപ്പിലാക്കാൻ ജനങ്ങൾ മനസാ പൂർണ്ണമായും ഇതിനോട് സഹകരിച്ചതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പൂർണ്ണമായും ജനതാ കർഫ്യു അംഗീകരിച്ചെന്ന് ലോക് താന്ത്രിക് യുവജനതാദൾ പ്രസിഡന്റ് പി.കെ.പ്രവീൺ പറഞ്ഞു.ഹർത്താലി​നേക്കാൾ ഗൗരവത്തോടെ ജനങ്ങൾ ഒറ്റക്കെട്ടായി വീടുകളിൽ നിന്നും ആരും പുറത്തിറങ്ങാതെെ ഇതിനെ അംഗീീകരിച്ചു.

രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ വിപത്തിനെെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്ന് ഇത് തെളിയിക്കുന്നതായി​ ബി.ജെ.പി.ജില്ലാാ സെക്രട്ടറി വി.പി സുരേന്ദ്രൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാ സംസ്ഥാനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.കേരളമുഖ്യമന്ത്രിയുടെ നിർദ്ദേശവും ജനങ്ങൾ പൂർണ്ണമായും ഏറ്റെടുത്തു എന്നതിന്റെ ഭാഗമാണ് ഗ്രാമത്തിലെയും നഗരത്തിലേയും ജനങ്ങൾ ആരുംപുറത്തിറങ്ങാതെ വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞത്. കർഫ്യു തീർത്തും മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. അതിജീവനത്തിനു വേണ്ടിയുള്ള കരുതലായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇത് ഏറ്റെടുത്തിരിക്കുന്നുവെന്ന് പാനൂർ നഗര സഭ വൈസ് ചെയർപേഴ്സൺ കെ.വി റംല പറഞ്ഞു.