കണ്ണൂർ: ജില്ലയിൽ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 49. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 9 പേർ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 26 പേർ , തലശ്ശേരി ജനറൽ ആശുപത്രിയിൽ 14 പേർ. 6100 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 154 സാമ്പിളുകളിൽ നാലെണ്ണം പോസിറ്റീവും 137 എണ്ണം നെഗറ്റീവുമാണ്. 13 സാമ്പിളുകളിൽ ഫലം ലഭിക്കാനുണ്ട്‌