കണ്ണൂർ: ജില്ലയിൽ എല്ലായിടത്തും ഇന്നലെ രാത്രി 12 മുതൽ രാത്രി മൂന്നുവരെ ഹെലികോപ്റ്ററിൽ മീതൈൻ വാക്‌സിൻ എന്ന വിഷപദാർത്ഥം തളിക്കുന്നുണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച വ്യാജ സന്ദേശത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക് പരാതി നൽകി. വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.