കാഞ്ഞങ്ങാട്: ടൗൺ വിജനമായിരുന്നു. സാധാരണ ഹർത്താൽ ദിവസങ്ങളിൽ ഒറ്റയ്‌ക്കും തെറ്റക്കും കടകൾ തുറക്കാറുണ്ടായിരുന്നു.പൊതുവാഹനങ്ങൾ റോഡിലിറങ്ങില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ ഓടാറുണ്ട്. എന്നാൽ ഇന്നലെ ഒരു ഇരുചക്രവാഹനം പോലും റോഡിലിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഹർത്താൽ ദിവസങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടാകാറുള്ള ജനസാന്നിദ്ധ്യവും ഇന്നില്ല. ഞായറാഴ്ച അവധി ദിവസമായതിനാൽ പതിവ് തിരക്ക് ഉണ്ടാകാറില്ല.എന്നാൽ ഇന്നലെ നഗരം പൂർണമായും വിജനമായിരുന്നു. അതിനിടെ സാമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങൾ ഇപ്പോഴും വരുന്നുണ്ട്.