തലശ്ശേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതായും, ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ നിത്യപൂജകൾ കർമ്മങ്ങൾ മാത്രമാക്കി ചുരുക്കിയിരിക്കുകയാണെന്നും ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഭക്തജനങ്ങൾ സഹകരിക്കണമെന്നും, ഇനിയൊരറിയിപ്പ് വരെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.