കാഞ്ഞങ്ങാട് : കൊറോണ വൈറസിനെതിരെ സ്വന്തമായി മാസ്‌ക് നിർമ്മിച്ച് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ.വർഷങ്ങൾക്ക് മുമ്പ് വിദ്യാലയത്തിന് ലഭിച്ച ഏഴ് തയ്യൽ മെഷീനുകൾ ഉപയോഗിച്ചാണ് മാസ്കുകൾ നിർമ്മിക്കുന്നത്.

തയ്യൽ പരിശീലനം ലഭിച്ച അതിയാമ്പൂരിലെ എം.പുഷ്പലത, സി.തമ്പായി, പി.ബിന്ദു, കെ.സിന്ധു ,അദ്ധ്യാപകനായ പി.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. വിദ്യാലയം തുറന്ന് പ്രവർത്തിക്കാൻ പാടില്ലാത്തതു കൊണ്ട് വീടുകളിൽ വെച്ചാണ് ഇപ്പോൾ മാസ്കുകൾ നിർമ്മിക്കുന്നത്. മാസ്കി​ന്റെ ലഭ്യതക്കുറവും ആവശ്യകതയും വർദ്ധി​ച്ചു വരുന്നതിനാലാണ് അവധിക്കാലമായിട്ടും സ്കൂൾ പി.ടി.എ. ഈ ഉദ്യമവുമായി മുന്നിട്ടിറങ്ങിയത്. സ്കൂൾ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കു പുറമെ പൊതുസ്ഥാപനങ്ങൾ, ആശുപത്രികൾ, എന്നിവിടങ്ങളിലും ആവശ്യത്തിനനുസരിച്ച് മാസ്കുകൾ എത്തിക്കുമെന്ന് പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ : 9496830744, 9656073755

ഫോട്ടോ: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ നടക്കുന്ന മാസ്ക് നിർമ്മാണം.