ന്യൂമാഹി: കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ആളുകളുടെ എണ്ണവും സമയവും നിയന്ത്രിക്കണമെന്ന അധികൃത നിർദേശം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ദേശീയപാതയോരത്തെ പരിമഠം എടോൾ ജുമാ മസ്ജിദ് കമ്മറ്റി സെക്രട്ടറി റമീസിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പള്ളിക്കമ്മറ്റി അവഗണിച്ചു..കൂടാതെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന അപരിചിതരായ ഒട്ടേറെപ്പേർ പ്രാർഥനകളിൽ പങ്കെടുക്കുന്നതും പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ന്യൂമാഹി എസ്.എച്ച്.ഒ. ജെ.എസ്.രതീഷും സംഘവുമാണ് നടപടി സ്വീകരിച്ചത്.