കണ്ണൂർ: കൊറോണ വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ പെട്രോൾ പമ്പ് ,ഗ്യാസ് ഏജൻസി തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടറോടും ആരോഗ്യ വകുപ്പിനോടും ഫ്യുവൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു.ദിനംപ്രതി ആയിരക്കണക്കിന് ആളുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരാണ് ഈ രണ്ട് മേഖലയിലെയും തൊഴിലാളികൾ. പെട്രോൾ പമ്പുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു കൂടി വാഹനങ്ങൾ വരുന്നുണ്ട്. ഗ്യാസ് ഏജൻസി തൊഴിലാളികൾ മുപ്പത് മുതൽ അൻപത് വരെ വീടുകളിൽ സിലിൻഡറുകൾ വിതരണം ചെയ്യുന്നുണ്ട്. ഗ്യാസ് ഏജൻസി ഓഫീസുകളിൽ കൺസ്യൂമർ നേരിട്ട് വരുന്ന സാഹചര്യവുമുണ്ട്.