പാനൂർ: കൊവിഡ് നിയന്ത്രണ വിധേയ പ്രവർത്തനങ്ങളിൽ കർശന നിലപാടുമായി കുന്നോത്തു പറമ്പ പഞ്ചായത്ത് ജാഗ്രതാ സമിതി രംഗത്ത്. ആഘോഷങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല, പള്ളികളിൽ പ്രാർഥന നിയന്ത്രിക്കണം , കുട്ടികളുടെ കൂട്ടം കൂടിയുള്ള കളി അവസാനിപ്പിക്കണം , ജനങ്ങൾ ഒരു സ്ഥലത്തും കൂട്ടം കൂടി നിൽക്കാൻ പാടില്ല, സർക്കാർ , പൊലീസ്, ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക , എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് ജാഗ്രതാ സമിതി തീരുമാനിച്ചു. വാർഡിൽ സന്നദ്ധ വളണ്ടിയർ ടീം രൂപീകരിക്കാനും,വീടുകൾ തോറും ലഘുലേഖ വിതരണം നടത്താനും എല്ലാ വാർഡിലും അനൗൺസ്‌മെന്റ് നടത്താനും വാർഡു സമിതികളെ ചുമതലപ്പെടുത്തി.

പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ മുജീബുറഹ്മാൻ, മെഡികൽ ഓഫീസർ ഡോ: സൽമത്, വൈസ് പ്രസിഡന്റ് പി.പി. സാവിത്രി സംസാരിച്ചു.