നീലേശ്വരം: ജനതകർഫ്യൂവിനിടയിലും വാഹനങ്ങളിൽ കറങ്ങി നടന്നവരെയും കൂട്ടംകൂടി നിന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ബൈക്കുകളിലും കാറുകളിലും കറങ്ങി നടന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടുകാറുകൾ സ്റ്റേഷനിൽ പിടിച്ചുവെച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് വരുന്നവരെ സ്വീകരിക്കാനെത്തിയവരെയും പൊലീസ് പിന്തുടർന്ന് അവരുടെ വീടുകളിലെത്തി പൊലീസ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.