കൂത്തുപറമ്പ്: ജനതാ കർഫ്യു കൂത്തുപറമ്പ് മേഖലയിൽ പൂർണ്ണം. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നപ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഗതാഗത സംവിധാനവും നിലച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെയാണ് കർഫ്യുവി​നോട് സഹകരിച്ചത്. കൂത്തുപറമ്പിനടുത്ത നിർമ്മലഗിരി, ചെറുവാഞ്ചേരി എന്നിവിടങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.