മട്ടന്നൂർ : കൊറോണ സാന്നി​ദ്ധ്യത്തി​ന്റെ ഭാഗമായി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മട്ടന്നൂർ മഹാദേവക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഭക്തജനങ്ങൾക്കുള്ള ദർശനം ഒഴിവാക്കി. നിത്യേനയുള്ള അന്നദാനം നേരത്തേ ഒഴിവാക്കിയിരുന്നു. ക്ഷേത്രത്തിലെ പൂജകൾ മാത്രം നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര സമിതി അറിയിച്ചു.