ചെറുപുഴ: കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നെന്ന പേരിൽ പൊടിവിറ്റ ആറു പേരെ ചെറുപുഴ പൊലീസ് പിടികൂടി. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് കാട്ടിയാണ് ഇവർ ചെറിയ പാക്കറ്റുകളിലാക്കിയ പൊടി സൗജന്യമായി വിതരണം ചെയ്തത്. വിതരണം ചെയ് കണ്ടോത്ത് സ്വദേശി കെ. വിനോദ്, മാതമംഗലം സ്വദേശി കെ. രാമചന്ദ്രൻ, മുത്തത്തി സ്വദേശി സി. വിനോദ്, കൂട്ടപുന്ന സ്വദേശി ദീപേഷ്, ഉമ്മറപ്പൊയിൽ സ്വദേശി റാഫി, ജിത്തു കുമാർ അരിയിരുത്തി എന്നിവരെയാണ് ആൻഡി ഡ്രഗ്സ് ആക്ട് പ്രകാരം അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മരുന്ന് രാസപരിശോധനക്കായി ലാബിലേക്കയച്ചു.