പഴയങ്ങാടി: ബി.ജെ.പി പ്രവർത്തകനെ മുഖം മൂടി സംഘം ആക്രമിച്ച് പരുക്കേൽപ്പിച്ചു. പഴയങ്ങാടി|ഏഴോം ചെങ്ങൽ കുണ്ടിൽത്തടം ഹരിജൻ കോളനിക്ക് സമീപമുള്ള ബി.ജെ.പി പ്രവർത്തകനായ ജിഷ്ണു ഡി. പ്രസാദി (24)നെ മുഖമൂടി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ശനിയാഴ്ച്ച രാത്രി 10.30ന് വീട്ടിലേക്ക് പോകുമ്പോഴാണ് റോഡരികിൽ വെച്ച് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. മുഖത്തും തലയ്ക്കും കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ജിഷ്ണുവിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് കാരണമെന്ന് പഴയങ്ങാടി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.