നീലേശ്വരം: ജനത കർഫ്യു നിർദ്ദേശത്തെ സ്വാഗതം ചെയ്തു നീലേശ്വരത്തെയും പരിസരത്തെയും ജനങ്ങൾ. കടകമ്പോളങ്ങൾ ഒന്നും തന്നെ തുറന്നില്ല. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും ഓട്ടം നിർത്തിയതിനാൽ ആരും തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. കോട്ടപ്പുറം-അച്ചാംതുരുത്തി പാലം റോഡിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ വീടിന്റെ വാതിലടച്ച് പുറത്തിറങ്ങാതെ നിന്നു. കോട്ടപ്പുറം റോഡിൽ കൂടിയും വാഹനങ്ങൾ ഒന്നും തന്നെ ഓടിയില്ല.